എഡിജിപി എം.ആര്. അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. നല്‍കിയ മൊഴിയടക്കമുള്ള അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും, അന്വേഷണം ആരംഭിച്ചാല്‍ വിജയ്‌ലന്‍സ് മേധാവി നേരിട്ട് കേസ് അന്വേഷിക്കും.
എഡിജിപി എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
