അനുനയ നീക്കം ; മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയിലേക്ക്

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് വരാന്‍ ഒരുങ്ങുന്നു. മാലദ്വീപിലെ ചില മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. വിവാദത്തിനുശേഷം രണ്ട് ജൂനിയര്‍ മന്ത്രിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു, പിന്നീടവര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവിവരം പുറത്ത് വന്നത്. സന്ദര്‍ശന തീയതി ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *