കോളേജിലെ ഓണാഘോഷങ്ങള്‍ക്കിടെ നടത്തിയ വടംവലി മത്സരത്തിന് പിന്നാലെ കുഴഞ്ഞുവീണ അദ്ധ്യാപകൻ മരിച്ചു

കൊച്ചി: ഓണാഘോഷത്തിനിടെയുണ്ടായ ദാരുണ സംഭവത്തില്‍ തേവര എസ്.എച്ച്. കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ് വി. ജോർജ് (38) കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ, കല്ലൂർക്കാട്, വെട്ടുപാറക്കല്‍ സ്വദേശിയായ ജോർജ്, കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായ വടംവലി മത്സരത്തില്‍ പങ്കെടുത്ത് വിശ്രമിക്കുമ്പോഴാണ് അസുഖം അനുഭവപ്പെട്ടത്. ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വർക്കിയുടെയും മേരിയുടെയും മകനായ ജോർജിന് ഭാര്യ സോനാ ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ)യും രണ്ട് വയസ്സുള്ള മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *