തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 1 മുതൽ ആറു മാസം വരെ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരപ്പനെ പൂജിക്കുമെന്ന് ദേവസ്വം അറിയിച്ചു.
മേൽശാന്തി തെരഞ്ഞെടുപ്പിനായി 55 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നു. യോഗ്യത നേടിയവരുടെ പേരുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷം നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തീരുമാനിച്ചു. ക്ഷേത്രത്തിലെ 12 ദിവസത്തെ ഭജനയ്ക്കുശേഷം, താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ശ്രീജിത്ത് നമ്പൂതിരി പുതുമുഖ ശാന്തിയായി ചുമതലയേൽക്കും.
