തിരുവാലി: നിപ ബാധിത പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
നിപ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൃഗങ്ങളില്‍ നിന്ന് രക്തം, സ്രവം തുടങ്ങിയ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഡോ. വി. ബിന്ദുവിന്റെ നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഡോ. ഷാജി, ഡോ. കെ. സുശാന്ത് അടങ്ങിയ പ്രത്യേക സംഘം തിരുവാലി ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇത് സംബന്ധിച്ച അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാമന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘത്തില്‍ ഡോ. കെ. അബ്ദുല്‍ നാസര്‍, ജിബിന്‍ ജോർജ്, കെ.സി. സുരേഷ് ബാബു, ശ്രീനാഥ്, ഷഹിന്‍ ഷാ, ശബരി ജാനകി, പി. സുന്ദരന്‍ എന്നിവരും പങ്കെടുത്തു.
