ലെബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഇസ്രയേല്‍ ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസറള്ളയുടെ “പരിധി ലംഘിച്ച” പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.

“പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങള്‍ ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനം ആണെന്ന് കാണുന്നു,” എന്ന് ഹിസ്ബുള്ള മേധാവി വ്യക്തമാക്കി. അതേസമയം, ലെബനന്‍ അതിര്‍ത്തിയില്‍ നടന്ന ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ രണ്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു.

ഇസ്രയേല്‍ നടത്തിയ അക്രമണം എല്ലാ പരിധികളും ലംഘിച്ചുള്ളതാണെന്നും, ഇത് സുരക്ഷക്കും മാനവികതയ്ക്കും വലിയ തിരിച്ചടിയാണെന്നും ഹസ്സന്‍ നസറള്ള വ്യക്തമാക്കി. രണ്ട് ദിവസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആദ്യമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടു.

പേജറുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ 12 പേര്‍ മരിക്കുകയും, 3000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാക്കിടോക്കി സ്‌ഫോടനത്തില്‍ മരണം 30 ആയി ഉയർന്നു, 450ല്‍ പരധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *