ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ഇന്നറിയാം; കൂടിക്കാഴ്ചയും നറുക്കെടുപ്പും ഇന്ന്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ ഇന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ചയും നറുക്കെടുപ്പും ദേവസ്വം ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കും.

മേൽശാന്തിയുടെ സ്ഥാനത്തിനായി 56 അപേക്ഷകൾ ലഭിച്ചിരുന്നു. അവയിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാൻ കത്തുകൾ അയച്ചിട്ടുണ്ട്. അഭിമുഖം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണസമിതിയുടെ മുന്നിൽ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *