തിരുവനന്തപുരം: ഓണസീസണില്‍ കേരളത്തിലെ മദ്യവില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തു, 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 809.25 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഓണത്തിന്റെ നാലാം ദിവസം വരെ 818.21 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയതോടെ, മദ്യവില്‍പ്പന പുതിയ ഉയരങ്ങളിലേക്ക് എത്തി. ഓണം തുടങ്ങിയ ആഗസ്ത് 6 മുതല്‍ 17 വരെ ഈ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവോണത്തിന് മുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പ്രകാരം 701 കോടിയുടെ മദ്യമാണ് വിറ്റത്, ഇത് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് 14 കോടിയുടെ കുറവാണ്. എന്നാല്‍, അവിട്ടം, ചതയം ദിവസങ്ങളിലെ കണക്കുകള്‍ കൂടി വന്നതോടെ, കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് മറികടക്കാനായി.
