‘അര്‍ജന്റീന ടീമിനെ കൊണ്ടുവരാൻ 100 കോടി വേണ്ടിവരും’ : മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനായി 100 കോടി രൂപയിലധികം ചെലവ് വരുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. നവംബർ ആദ്യവാരം അർജന്റീന ടീമിന്റെ പ്രതിനിധികൾ കേരളത്തിൽ എത്തി കൊച്ചിയിലെ ഗ്രൗണ്ട് പരിശോധിക്കുമെന്നും, അർജന്റീനയുമായി സഹകരിച്ച്‌ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടുന്നതും ആ കാലയളവിൽ നടക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനായി അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും, കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിൽ അവർ സന്നദ്ധത പ്രകടിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. അർജന്റീനന് ഫുട്ബോൾ ഫാൻസിൽ മൂന്നിലൊന്ന് ഇന്ത്യയിൽ ഉള്ളത്, പ്രത്യേകിച്ച് കേരളത്തിലാണ് കൂടുതൽ ആരാധകരുള്ളതെന്നും, ഇതുമൂലം അവര്‍ കേരളത്തിൽ പദ്ധതി ആരംഭിക്കാൻ സന്നദ്ധരായെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഉള്ള ഏക സ്ഥലം കൊച്ചി മാത്രമാണെന്നും, മലപ്പുറത്ത് പരിഗണിച്ചെങ്കിലും സീറ്റുകളുടെ കുറവുമൂലം അവിടെ മത്സരം നടത്താൻ പര്യാപ്തമായ സാഹചര്യമില്ലെന്നുമാണ് അഭിപ്രായം. കൊച്ചിയിലേിടി മത്സരത്തിന് അനുയോജ്യമായ സ്ഥലമുണ്ടെന്നും, ഇത്ര വലിയ ചെലവിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കാൻ കേരളം തയ്യാറാകുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു.

മാഡ്രിഡില്‍ നേരത്തെ എ.എഫ്.എ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും, അർജന്റീന ഫുട്ബോൾ ഫാൻസിനോട് ഏ.എഫ്.എയുടെ ഹൃദയപൂർവമായ പ്രതികരണവും കണ്ടതായും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *