ലെബനനില്‍ വീണ്ടും സ്‌ഫോടനം; ഹിസ്ബുല്ലയുടെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, 14 മരണം

ലെബനന്‍: തലസ്ഥാനമായ ബെയ്‌റൂട്ടിന് സമീപം സ്‌ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ച വോക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്ന് അറിയുന്നു.

ശവസംസ്‌കാര ചടങ്ങിന് സമീപത്താണ് ഒരു സ്‌ഫോടനമുണ്ടായത്, കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷമായിരുന്നു ഇത്. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ബെയ്‌റൂത്ത് അടക്കമുള്ള പല സ്ഥലങ്ങളിലും ഒരേസമയം സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 2,750 പേര്‍ക്ക് പരുക്കേറ്റതും ഹിസ്ബുള്ളയുടെ നൂറുകണക്കിന് അംഗങ്ങള്‍ ഉള്‍പ്പെട്ടതുമായ സ്‌ഫോടനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *