“തൊടുപുഴ: ഇടുക്കി കാന്തല്ലൂർ പാമ്ബൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. പാമ്ബൻപാറ സ്വദേശി തോമസ് (71) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തോമസും ഭാര്യ സിസിലിയും പറമ്പിൽ കുടമ്പുളി പെറുക്കാൻ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തോമസിന്‍റെ വയറിനാണ് ആന ചവിട്ടിയത്.
തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.”
