പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പി.വി. അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന ആവശ്യവും ഗവര്‍ണര്‍ ഉന്നയിച്ചു. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനം നടന്നുവെന്നും ഈ കാര്യങ്ങള്‍ നിസ്സാരമായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫോണ്‍ ചോര്‍ത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയം ; പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
