വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 3 പേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി.
നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്. കോസ്റ്റ്ഗാർഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ വെള്ളത്തിൽ നിന്ന് സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
മൂവരും പോലീസിന്റെ അനുമതിയില്ലാതെ സൂചിപ്പാറയിൽ രക്ഷാപ്രവർത്തനത്തിനായി പോയിരുന്നു. വനത്തിനുള്ളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റയീസും സാലിയും കഴിഞ്ഞ ദിവസം രാവിലെ അറിയിച്ചത്. ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയിൽ നിന്ന് പുറപ്പെട്ടത്. മൂന്ന് മണിക്കൂർ നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മൂവരിൽ ഒരാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.
