പാരീസ് ഒളിമ്ബിക്സ്, ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും

പാരീസ് ഒളിമ്ബിക്സില്‍ മെഡല്‍ പ്രതീക്ഷയായ ഹോക്കിയില്‍ ക്വാർട്ടർ ഫൈനലില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാർ ആയി ക്വാർട്ടർ ഫൈനലില്‍ എത്തിയ ഇന്ത്യ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാർ ആയ ബ്രിട്ടനെ ഒന്നാം ക്വാർട്ടർ ഫൈനലില്‍ ആണ് നേരിടുക.

നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30 നു ആണ് ഈ മത്സരം നടക്കുക.

ക്വാർട്ടർ ഫൈനലില്‍ ജയിക്കാൻ ആയാല്‍ സെമിഫൈനലില്‍ ഇന്ത്യ അർജന്റീന, ജർമ്മനി മത്സരവിജയിയെ ആണ് നേരിടുക. മറ്റ് ക്വാർട്ടർ ഫൈനലുകളില്‍ നിലവിലെ സ്വർണ മെഡല്‍ ജേതാക്കള്‍ ആയ ബെല്‍ജിയം സ്പെയിനിനെ നേരിടുമ്ബോള്‍ കരുത്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ, ഹോളണ്ടിനെ നേരിടും. നാളെയാണ് എല്ലാ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങളും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *