100 കോടി ഫോളോവേഴ്സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലും 1 ബില്യൺ ഫോളോവേഴ്സ് നേടി ചരിത്രമുറപ്പിച്ചു. ഈ പുതിയ നേട്ടം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചു. ഫേസ്ബുക്കിൽ 170 ദശലക്ഷം, എക്സിൽ 113 ദശലക്ഷം, ഇൻസ്റ്റാഗ്രാമിൽ 638 ദശലക്ഷം, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലിൽ 60.5 ദശലക്ഷം സബ്സ്ക്രൈബേഴ്സുമായി കൂടിയാണ് അദ്ദേഹം 1 ബില്യൺ ഫോളോവേഴ്സ് കൈവരിച്ചത്.

“നൂറു കോടി സ്വപ്നങ്ങൾ, ഒരു യാത്ര” എന്ന ശീർഷകത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച റൊണാൾഡോ, മികച്ച നേട്ടങ്ങൾ ഇനിയും വരാനിരിക്കുന്നതായും എല്ലാവരും ചേർന്ന് മുന്നേറുമെന്നും വെളിപ്പെടുത്തി.

ഫുട്ബോൾ ലോകത്തിലെ പ്രശസ്തനായ റൊണാൾഡോ, നിലവിൽ സൗദി അറേബ്യയുടെ അൽ നസർ ക്ലബിനെയും പോർച്ചുഗൽ ദേശീയ ടീമിനെയും നയിക്കുന്നു. 2024 ഓഗസ്റ്റ് 21-നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചത്, 24 മണിക്കൂറിനുള്ളിൽ തന്നെ സിൽവർ, ഗോൾഡ്, ഡയമണ്ട് പ്ലേബട്ടണുകൾ നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *