അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇപ്പോള്‍ ഡല്‍ഹി എയിംസിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ശനിയാഴ്ച, ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് മൃതദേഹം വയ്ക്കും. അതിനുശേഷം, യെച്ചൂരിയുടെ മൃതശരീരം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളജിന് കൈമാറും. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയവേ, തീവ്രപരിചരണ വിഭാഗത്തില്‍ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
