സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളില്‍ പുതിയ ‘അഥിതി’

അബുദാബി: എമിറേറ്റിലെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെൻററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി.

ഛിന്നഗ്രഹത്തെ കണ്ടെത്തിയത് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ്ഷൗക്കത് ഔദ് ആണ്. പാൻ-സ്റ്റാർസ് ടെലിസ്കോപ്പിൽ പകർത്തിയ ചിത്രങ്ങൾ പരിശോധിച്ചാണ് അദ്ദേഹം ഈ പ്രധാനപ്പെട്ട കണ്ടുപിടിത്തം നടത്തിയത്.

ഈ കണ്ടുപിടിത്തം യു.എസ്.യിലെ ടെക്സാസ് ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്കോപ്പ്, നാസ എന്നിവയുമായി സഹകരിച്ചാണ്. ഇതിന്റെ ഭാഗമായി ലഭ്യമായ ചിത്രങ്ങളുടെ വിശകലനം നടത്തുകയുണ്ടായി. ഈ വിവരങ്ങൾ അബൂദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ പ്രസിഡന്റ് ഖൽഫാൻ ബിൻ സുല്‍ത്താൻ അല്‍ നുഐമി വെളിപ്പെടുത്തി.

കണ്ടെത്തലിന്റെ പ്രതിഫലനമായി, മുഹമ്മദ് ഷൗക്കത് ഔദിന് പ്രാഥമിക കണ്ടുപിടിത്ത സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചു.

താൽക്കാലികമായി ‘2022 UY56’ എന്ന പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഭ്രമണപഥം കൃത്യമായി നിർണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ പൂർത്തിയാകുംവരെ ഇത് താൽക്കാലിക പേരായിരിക്കും, പിന്നീട് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) അതിന് ഔദ്യോഗികമായി ഒരു പേര് നൽകും എന്നും അബുദാബി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *