ഐഫോണ്‍ 16 മോഡലുകളും പുതിയ ആപ്പിള്‍ ഉത്പന്നങ്ങളും അവതരിപ്പിച്ച്‌ ആപ്പിള്‍

ആപ്പിള്‍ ഐഫോണ്‍ 16 സീരീസിലെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചു: ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്. കൂടാതെ, പുതിയ എയർപോഡ്സ് 4 പതിപ്പും, പുതുക്കിയ ആപ്പിള്‍ വാച്ച്‌ സീരീസ് 10 മോഡലുകളും അവതരിപ്പിച്ചു.

ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ്:
പ്രീമിയം ഡിസൈൻ, മികച്ച സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 16 പ്രോയ്ക്ക് 6.3 ഇഞ്ച്, 16 പ്രോ മാക്സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട്. 48 എംപി ഫ്യൂഷൻ ക്യാമറ, 48 എംപി അള്‍ട്രാവൈഡ്, 12 എംപി 5x ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പ്രോ മോഡലുകളുടെ ക്യാമറ സവിശേഷതകൾ. 4കെ120fps സിനിമാറ്റിക് സ്ലോമോഷൻ ഫീച്ചറും ഉണ്ട്. വില 799 ഡോളറില്‍ തുടങ്ങി 1199 ഡോളർ വരെ.

ആപ്പിള്‍ വാച്ച്‌ സീരീസ് 10:
വൈഡ് ആംഗിള്‍ OLED ഡിസ്‌പ്ലേയുള്ള വാച്ച്‌ 30 മിനിറ്റില്‍ 80% വരെ ചാർജ് ചെയ്യാം. 9.7 മില്ലീമീറ്റര്‍ കനം, സീരീസ് 9 ന് 10% കുറവ്. സ്ലീപ് അപ്നിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്‌ ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചറും ഉണ്ട്.

എയർപോഡ്സ് 4:
മികച്ച ഓഡിയോ അനുഭവം, ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, 30 മണിക്കൂർ ബാറ്ററി ലൈഫ്, വയർലെസ് ചാർജിങ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളുള്ള എയർപോഡ്സ് 4ന്റെ വില 179 ഡോളര്‍.

ഈ ഉല്‍പ്പന്നങ്ങള്‍ ‘ഗ്ലോടൈം’ ഇവന്റില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *