വിമാനത്തില്‍ ബോംബ് ഭീഷണി : തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ അടിയന്തര ലാൻഡിങ് ചെയ്തു

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യയുടെ AIC 657 വിമാനത്തിൽ ബോംബ് ഭീഷണി വന്നതിനെ തുടർന്ന്, വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിച്ചതോടെ, വിമാനത്തിലെ പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും അടിയന്തര ലാൻഡിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പുലർച്ചെ 5.45-നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. ഭീഷണി സന്ദേശം ലഭിച്ചതോടെ യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കി, വിമാനത്തിൽ വിശദമായ പരിശോധനയും നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *