ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും വയനാടിന്റെ പുനരധിവാസം പൂര്‍ത്തിയാക്കുക : മന്ത്രി കെ രാജൻ

വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. ആരും ബുദ്ധിമുട്ടുകൾ നേരിടാതെ പുനരധിവാസം നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

ഓരോ വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് ഉത്തരവിട്ടിട്ടുണ്ട്. ഓരോരുത്തരുടെയും പ്രശ്നങ്ങൾ സർക്കാർ കേൾക്കുമെന്നും, വാടക വീടുകൾക്ക് ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിൽ അറിയിക്കണമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

ആവശ്യമായാൽ 6000 രൂപയ്ക്ക് മുകളിൽ നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആഗസ്റ്റ് 30നകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പുനരധിവാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസം കേരള മോഡലിൽ, വിദഗ്ദ സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൂർത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *