ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘തലവൻ’ ഓണക്കാലത്ത് ഒടിടി പ്ലാറ്റ്ഫോം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സെപ്റ്റംബർ 10 മുതൽ സോണി ലിവിൽ ചിത്രം ലഭ്യമായിരിക്കും. റിലീസിനു ശേഷം മികച്ച പ്രതികരണം നേടിയ ‘തലവൻ’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. 75 ദിവസങ്ങൾക്കുള്ളിൽ 47 കോടി രൂപയുടെ ആകെ ബിസിനസ് നേടിയ ഈ ചിത്രം, തീയേറ്ററുകളിലും സൂപ്പർഹിറ്റ് ആയി മാറി.
മെയ് 24-നു പുറത്തിറങ്ങിയ ‘തലവൻ’ പ്രേക്ഷകരുടെയും നിരൂപകരുടെയും മാന്യമായ അഭിനന്ദനം നേടി. ഉലകനായകൻ കമൽ ഹാസൻ അടക്കമുള്ളവരുടെ കയ്യടി നേടിയ ചിത്രമാണിത്. ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി.
‘തലവൻ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്, രണ്ടുപോലീസ് ഉദ്യോഗസ്ഥന്മാരുടെ തർക്കങ്ങൾ ആസ്പദമാക്കി കഥ പുരോഗമിക്കുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസും ലണ്ടൻ സ്റ്റുഡിയോസും ചേർന്ന് അരുൺ നാരായണും സിജോ സെബാസ്റ്റ്യനും നിർമിച്ച ഈ ചിത്രം, ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് രചിച്ചത്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ദീപക് ദേവും, ഛായാഗ്രഹണം ശരൺ വേലായുധനും, എഡിറ്റിംഗ് സൂരജ് ഇ. എസ്സും, കലാസംവിധാനം അജയൻ മങ്ങാടും, സൗണ്ട് രംഗനാഥ് രവിയും, മേക്കപ്പ് റോണക്സ് സേവ്യറും, കോസ്റ്റ്യൂം ഡിസൈൻ ജിഷാദും നിർവഹിച്ചിരിക്കുന്നു.
ഇതിനു പുറമേ, പ്രൊഡക്ഷൻ കൺട്രോളറായി ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ മാനേജറായി ജോബി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവർ പ്രവർത്തിച്ചു.
ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ചു കാലം മുമ്പ് പ്രഖ്യാപിക്കപ്പെട്ടതും ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നു.
