ഗഗൻയാൻ ദൗത്യത്തില്‍ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും!! 78 ലക്ഷം രൂപ ചെലവില്‍ പ്രത്യേക കിറ്റ് തയ്യാറാക്കി ധാര്‍വാഡ് സര്‍വകലാശാല; പിന്നിലെ രസകരമായ കാരണമിതാണ്..

ബെംഗളൂരു: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം ബഹിരാകാശത്തിലേക്ക് പറക്കാൻ ‘ഈച്ച’യും ഒരുങ്ങുന്നു. ഇതൊരു കൗതുകമെന്നു തോന്നിയാലും, സത്യം കൂടിയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച ‘ഡ്രോസോഫില മെലനോഗാസ്റ്റർ’ എന്ന ഫ്ലൈകൾ അടങ്ങിയ കിറ്റ്, ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്തിലേക്ക് പോകുക. സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗത്തിന്റെ കീഴിലാണ് ഈ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ ഭ്രമണം ചെയ്യുന്ന ഗഗൻയാൻ ചിരപഥത്തില്‍ 20 ഈച്ചകളടങ്ങിയ കിറ്റ് ഉൾക്കൊള്ളുന്നുവെന്നും, അതിൽ പത്ത് പെണ്‍ ഈച്ചകളായിരിക്കും. പൂജ്യം ഗുരുത്വാകർഷണത്തെ അനുസരിച്ച്, ബഹിരാകാശത്ത് കിറ്റിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിക്കും. സോഡിയം ഓക്സലേറ്റ് ചേർത്ത റവയും ശർക്കരയുമായിരിക്കും ഇവയുടെ ആഹാരം.

ഇവരെ നിരീക്ഷിക്കുന്നതിലൂടെ ഭക്ഷണ സംരക്ഷണം, ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷണം എന്നിവ സംബന്ധിച്ച പുതിയ അറിവുകൾ നേടാനും, മൈക്രോ ഗ്രാവിറ്റിയിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാകും. ധാർവാഡ് സർവകലാശാല രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിൽ 78 ലക്ഷം രൂപ ചെലവിട്ട കിറ്റ് വികസിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

സർവകലാശാലയുടെ ഈ പഠനത്തിൽ, ധാർവാഡ് കാർഷിക സർവകലാശാല ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നായി അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *