വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

വയനാട്: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോട് മേഖലയിലെ രണ്ടു മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. കുഞ്ഞിനെ വിൽക്കുന്നതിന് മുൻപ് തന്നെ വൈത്തിരി പൊലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും സിഡബ്ലിയുസിക്ക് കൈമാറുകയും ചെയ്തു.

കുഞ്ഞിനെയും അമ്മയെയും തിരുവനന്തപുരത്ത് കണ്ടെത്തിയാണ് പൊലീസ് ഇടപെട്ടത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *