വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവം; മകൻ അറസ്റ്റില്‍

മലപ്പുറം കൊണ്ടോട്ടിയിൽ, വീട്ടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തി. 21 വയസ്സുള്ള ഡാനിഷ് മിൻഹാജ് എന്ന യുവാവാണ് അറസ്റ്റിലായത്.

കാറിന്റെ താക്കോൽ ആവശ്യപ്പെടുകയും, ലൈസൻസ് ഇല്ലാത്തതിനാൽ പിതാവ് നിഷേധിച്ചുവെന്നും, ഇതിൽ പ്രകോപിതനായി മകൻ പെട്രോൾ ഒഴിച്ച്‌ കാർ കത്തിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *