ബൂസ്റ്റർ റോക്കറ്റ് അപകടം:സ്പേസ് എക്സ് ബഹിരാകാശ വിക്ഷേപണങ്ങൾ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു

ന്യൂയോർക്ക്: സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ അമേരിക്കൻ വ്യോമയാന ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതിന് ശേഷം ബൂസ്റ്റർ ഭൂമിയിലിറക്കുന്നതിൽ സംഭവിച്ച അപകടത്തെ തുടർന്ന് നിർത്തിവച്ചുവെന്ന് FAA അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് FAA അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഫാൽക്കൺ റോക്കറ്റിന്റെ എല്ലാ വിക്ഷേപണങ്ങളും ഈ അന്വേഷണം പൂർത്തിയാകുന്നതുവരെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്, ഇതുമൂലം ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന പൊളാരിസ് ഡോൺ ദൗത്യം അനിശ്ചിതത്വത്തിലായി. ജാറെഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള ഈ ദൗത്യം നേരത്തെയും മാറ്റിവച്ചതായിരുന്നു.

ദൗത്യ സംഘത്തിൽ ജാറെഡ് ഐസക്മാനൊപ്പം മുൻ യുഎസ് വ്യോമസേന പൈലറ്റായ സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരും ഉൾപ്പെടുന്നു. ഇവർ ബഹിരാകാശ വസ്ത്രം ധരിച്ച് 700 കിലോമീറ്റർ ദൂരത്തിൽ ഭൂമിയിൽ നിന്ന് ബഹിരാകാശത്ത് അഞ്ച് ദിവസം ചിലവഴിക്കുമെന്നാണ് പദ്ധതിയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *