ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വഗാതാര്‍ഹം; മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്, അതിനായി നമുക്ക് ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം: മോഹൻലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്‌ പ്രതികരിച്ച്‌ നടൻ മോഹൻലാൽ, വ്യക്തിപരമായ കാരണങ്ങളാൽ വിഷയങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതാണെന്നും, വിവാദങ്ങളിൽ നിന്ന് വേണ്ടെങ്കിലും പിന്തിരിഞ്ഞതല്ലെന്നും പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് ചടങ്ങിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. ഞാൻ കമ്മിറ്റിക്ക് മുന്നിൽ പറയേണ്ടത് വ്യക്തമാക്കിയിരുന്നു. ‘അമ്മ’ എന്ന താരസംഘടന ഞങ്ങളുടെ കുടുംബം പോലെയായിരുന്നു, 500ലധികം താരങ്ങളടങ്ങിയ വലിയ ഒരു കുടുംബം. ഈ സംഘടനയുടെ ഉദ്ദേശം താരങ്ങളുടെ ക്ഷേമത്തിനും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമായിരുന്നു,” മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുന്നതുകൊണ്ട്, ഈ വിഷയങ്ങളിൽ ഒരുമിച്ചാണ് മുന്നോട്ടു നീങ്ങേണ്ടത്. “മലയാള സിനിമയെ തകർക്കാനുള്ള ചില പ്രവണതകൾ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നടക്കുന്നതായി കാണുന്നു. ഇതിൽ വ്യക്തമായ അന്വേഷണം വേണം,  കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ ‘അമ്മ’ സംഘടനയിൽ ആർക്കും മുന്നോട്ട് വരാമെന്നും, മലയാള സിനിമയെ രക്ഷിക്കാൻ ചേർന്നുള്ള ശ്രമങ്ങളാണ് ഇനി ആവശ്യമായതെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *