കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് മോഹന്‍ലാല്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ നടൻ മോഹൻലാൽ നിർവഹിച്ചു.

ചടങ്ങിൽ, കെ.സി.എ ചാമ്പ്യൻമാർക്ക് നൽകിയ ട്രോഫി കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ അനാവരണം ചെയ്തു.

ചടങ്ങിൽ, ക്രിക്കറ്റ് ലീഗിനായി ഒരുക്കിയ പുതിയ ഗാനം പ്രകാശനം ചെയ്യപ്പെട്ടു. ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെ ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ മെമന്റോകളും സമ്മാനിച്ചു. ഓരോ ടീമിലെയും കളിക്കാരെ പരിചയപ്പെടുത്തുകയും ചെയ്തു.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് ചടങ്ങിന് അദ്ധ്യക്ഷനായിരുന്നു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, കേരള ക്രിക്കറ്റ് ലീഗ് ചെയർപേഴ്സൺ നാസർ മച്ചാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രത്യേക ക്ഷണിതർക്കായുള്ള പ്രവേശനത്തിനുള്ള പരിപാടി മാത്രമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *