ദില്ലിയില്‍ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ട് രൂക്ഷം

ദില്ലിയിൽ കനത്ത മഴ തുടർന്നതിനെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്, ഗതാഗതത്തിൽ വലിയ തടസം നേരിടുകയാണ്. ഈ സാഹചര്യം പരിഗണിച്ച് ഡൽഹി ട്രാഫിക് പൊലീസ് യാത്രക്കാർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കി യാത്ര ചെയ്യാൻ ഉപദേശിച്ചിട്ടുണ്ട്.

കിഴക്കൻ ഡൽഹിയിലും സെൻട്രൽ ഡൽഹിയിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുൻപ് നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച്, ഇപ്പോൾ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *