നഴ്സസ് ക്ഷേമനിധി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിൽ അംഗങ്ങളായ നഴ്സുമാരുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡ് ലഭിക്കും. ഈ അവാർഡിനുള്ള അപേക്ഷകൾ പരീക്ഷാഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം നിശ്ചിത ഫോമിൽ ജില്ല എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് സമർപ്പിക്കണം.

പല പ്രൊഫഷണൽ കോഴ്സുകളിലേക്ക് സർക്കാർ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ സർക്കാർ ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും, സർക്കാർ നഴ്സിംഗ് സ്കൂളുകളിലും സർക്കാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ ലഭിച്ചതിന് മൂന്നു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. കോഴ്സ് പൂർത്തിയാകുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി നഴ്സസ് ക്ഷേമനിധി സെക്രട്ടറിയുമായി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശമുള്ള, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-3591990.

Leave a Reply

Your email address will not be published. Required fields are marked *