അര്‍ജന്റീന ടീം കേരളത്തിലെത്തും

അര്‍ജന്റീന ടീം കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. മന്ത്രി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് ടീമിന്റെ വരവ് സംബന്ധിച്ച സമയവും വേദിയും നിശ്ചയിക്കുമെന്നും അറിയിച്ചു. കേരളത്തിലെ വിവിധ മേഖലകളില്‍ അര്‍ജന്റീന ടീമിന്റെ സഹകരണത്തോടെ ഫുട്ബോള്‍ അക്കാദമികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

അര്‍ജന്റീന ടീം മുന്‍പുതന്നെ കേരളത്തില്‍ മത്സരങ്ങള്‍ നടത്താന്‍ ക്ഷണം സ്വീകരിച്ചിരുന്നു. അടുത്ത വര്‍ഷം കേരളത്തില്‍ രണ്ട് മത്സരം നടത്തുമെന്ന് കായികമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ലയണല്‍ മെസിയും സംഘവും ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ചെലവു കണക്കിലെടുത്ത് അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പിന്നീട് അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *