കോഹ്ലിയെ അല്ല, ഞങ്ങള്‍ക്ക് പേടി ആ രാജസ്ഥാൻ ബാറ്ററെയാണ്. നതാൻ ലയൻ പറയുന്നു.

2024-ൽ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഒരു പ്രധാന സംഗതിയാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഈ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിലും ഓസ്ട്രേലിയയിൽ ഇന്ത്യ വിജയിച്ചത് കൊണ്ടുള്ള ആത്മവിശ്വാസത്തിലാണ് ടീം ഇത്തവണയും കളത്തിലിറങ്ങുന്നത്.

ഇന്ത്യൻ നിരയിൽ ഭീഷണി ഉയര്‍ത്താന്‍ കഴിയുന്ന താരത്തെ കുറിച്ച് ഓസ്ട്രേലിയൻ സ്പിന്നർ നതാൻ ലയൺ അഭിപ്രായം പങ്കുവെക്കുകയാണ്. ഇന്ത്യയുടെ യുവതാരം യാഷസ്‌വി ജയസ്വാൾ ഓസീസ് ബൗളിംഗ് അറ്റാക്കിനെ വലിയ വെല്ലുവിളിയാകുമെന്നാണ് ലയൻ പറയുന്നത്.

ഇതുവരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ജയസ്വാൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തന്റെ അരങ്ങേറ്റ ടെസ്റ്റിൽ വിൻഡീസിനെതിരെ ജയസ്വാൽ സെഞ്ചുറി നേടിയിരുന്നു. 2024ന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 712 റൺസ് നേടിയെടുത്ത ജയസ്വാൾ, ഓസ്ട്രേലിയൻ പിച്ചുകളിൽ നേരിടേണ്ട പേസ്, ബൗൺസ് എന്നിവയുമായി എങ്ങനെ പൊരുതും എന്ന് കാണാൻ താൽപ്പര്യമാണെന്ന് ലയൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *