അടൂർ: ഓണത്തിന് പൂക്കളിന് നിറം പകരാൻ മുണ്ടപ്പള്ളിയിൽ ചെണ്ടുമല്ലി പൂത്തിരിഞ്ഞു. 25 സെന്റ് ഭൂമിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം മുണ്ടപ്പള്ളി സുഭാഷും സഹോദരൻ സുമേഷിന്റെ ഭാര്യ അനിതാകുമാരിയും ചേർന്നാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
ബംഗളൂരുവിൽ നിന്നുള്ള ഹൈബ്രിഡ് വിത്ത് ട്രേയിൽ മുളപ്പിച്ച് പറിച്ചുനട്ടു. 90 ദിവസത്തിനകം പൂക്കൾ വിപണനത്തിന് തയാറാകും. മുണ്ടപ്പള്ളി ഗവ. എൽ.പി.എസിലെ പ്രീ പ്രൈമറി അധ്യാപികയായ അനിതയും, മകൾ അനന്യയും കൃഷിയിൽ സഹായിക്കുന്നു.
മുമ്പുണ്ടായിരുന്ന കൃഷി പന്നിശല്യം മൂലം ഉപേക്ഷിച്ചതിനാൽ, സുഭാഷ് ചെണ്ടുമല്ലി കൃഷിയിലേക്ക് മാറി, കാരണം ഈ ചെടിയുടെ ഗന്ധം പന്നികളെ അടുപ്പിക്കാറില്ല. പൂക്കൾ കാണാനും, സെൽഫി എടുക്കാനുമായി നിരവധി ആളുകൾ തോട്ടത്തിലേക്ക് എത്തുന്നുണ്ട്.
