പാലക്കാട് കാട്ടുപന്നി കുത്തി വീട്ടമ്മയ്ക്ക് പരുക്ക്

പാലക്കാട്: നെല്ലിയാമ്പതി സീതാർകുണ്ടിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരു വീട്ടമ്മക്ക് പരിക്കേറ്റു. പോബ്‌സ് എസ്റ്റേറ്റിലെ പുതുപ്പാടിയിൽ താമസിക്കുന്ന അതിഥി തൊഴിലാളി കാഗൻ സർദാറിന്റെ ഭാര്യ ജാനകി (57)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.

പാടിക്കു സമീപം പാത്രം കഴുകിയ വെള്ളം ഒഴിച്ചു കളയുന്നതിനിടയിലാണ് കാട്ടുപന്നി ജാനകിയെ പിന്നിൽ നിന്ന് കുത്തി പരുക്കേൽപ്പിച്ചത്. അരയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ ജാനകിയെ നിലവിളി കേട്ട് സ്ഥലത്തെ തൊഴിലാളികളും അയൽവാസികളും ചേർന്ന് രക്ഷപ്പെടുത്തി.

ആദ്യം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സക്കുശേഷം, വിസ്തൃതമായ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസ മേഖലയിൽ പകൽ സമയത്ത് കാട്ടുപന്നികളുടെ സഞ്ചാരമുണ്ടാകുന്നത് എസ്റ്റേറ്റ് തൊഴിലാളികളിലും വിനോദസഞ്ചാരികളിലും ഭീതിയുണ്ടാക്കുന്നു. ജനങ്ങളെയും റോഡുകളെയും ആക്രമിക്കുന്ന വന്യമൃഗശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *