ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയെ തുടർന്ന് സിംബാബ്‌വെ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണം നൽകാൻ 200 ആനകളെ കൊല്ലാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. സിംബാബ്‌വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അതോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ ഈ നീക്കം രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പട്ടിണി നേരിടുന്നതിന്റെ ഫലമാണെന്ന് വ്യക്തമാക്കി.
നീണ്ട വരൾച്ചയെത്തുടർന്ന് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ നിലനിർതാൻ ആനകളെ കൊല്ലാനുള്ള തീരുമാനത്തിൽ സിംബാബ്‌വെ നമീബിയയുടെ സമീപകാല നടപടിയെ പിന്തുടരുകയാണ്. പരിസ്ഥിതി പ്രവർത്തകരുടെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനാൽ ഇരുരാജ്യങ്ങളും പ്രതികൂലതയേതുമില്ലാതെ ഈ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ട്. ആഗോള തലത്തിൽ ബോട്സ്വാനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണു സിംബാബ്‌വെ, 84,000ത്തിലധികം ആനകളാണ് രാജ്യത്ത് ഉള്ളത്.
