മലപ്പുറം: അധ്യാപികയ്ക്കു നേരെ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ കരുവാരക്കുണ്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. നീലഞ്ചേരി സ്വദേശിയായ 35 കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സംഭവം നടന്നത്. നാല് മാസം മുൻപും ഇയാൾ സമാനമായ രീതിയിൽ നഗ്നത പ്രദർശനം നടത്തിയിരുന്നു. അന്ന് ഇയാളെ താക്കീത് നൽകി വിട്ടയച്ചിരുന്നുവെങ്കിലും, വീണ്ടും ഇത് ആവർത്തിച്ചതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി.
