സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ തുടരാനായിരിക്കും തീരുമാനം. മദ്യനയവുമായി ബന്ധപ്പെട്ട സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനം.
ടൂറിസം മേഖലയുടെ പുരോഗതി കണക്കിലെടുത്ത് ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചന നടന്നെങ്കിലും, അന്തിമ തീരുമാനം ഡ്രൈ ഡേ നിലനിര്‍ത്തുക എന്നതായിരിക്കും.
ഡ്രൈ ഡേ ഒഴിവാക്കാതിരുന്നാൽ ബാർ ഉടമകൾക്ക് സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുമെന്നാണ് അവരുടെ ആവശ്യം. ടൂറിസം പ്രോത്സാഹിപ്പിക്കാനും സി.പി.ഐ.എം. തീരുമാനമെടുത്തിട്ടുണ്ട്. പ്രത്യേകിച്ചും വലിയ കൂട്ടം ആളുകളെ പങ്കെടുപ്പിക്കുന്ന മീറ്റിംഗുകൾക്കും കോണ്‍ഫറന്‍സുകള്‍ക്കും ഡ്രൈ ഡേ ബാധകമല്ല. ഇതിന് 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
