കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കുള്ള വലിയ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്തംബര്‍ ആറിനും ഏഴിനും കാലാവസ്ഥാ വകുപ്പില്‍ നിന്ന് ഏതൊരു ജില്ലക്കും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ, സെപ്തംബര്‍ 8-നും 9-നും ചില ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഒന്‍പതിന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഈ അലര്‍ട്ട് ബാധകമായിരിക്കും.

ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയുടെ സാധ്യതയുണ്ടെന്നാണ് പ്രവചനം. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മഴ തുടരാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *