കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിലനിന്നതിന് ശേഷം വെള്ളിയാഴ്ച (06.09.2024) സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി 6720 രൂപയായി, പവൻ വിലയിൽ 640 രൂപയുടെ വർധനയോടെ 54000 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 5570 രൂപയും, പവന് 320 രൂപ കൂടി 44560 രൂപയുമാണ്. വെള്ളിയുടേയും വില ഉയർന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 02 രൂപ കൂടി 91 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാസങ്ങളായി മാറ്റമില്ല.
വമ്ബന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 640 രൂപയുടെ വര്‍ധനവ്, വെള്ളി നിരക്കും കൂടി
