കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിര്‍മാണം നാളെ തുടങ്ങും

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയിലെ വയഡക്‌ട് പാലങ്ങളും സ്റ്റേഷനുകളും നിർമാണം 7-ാം തീയതി ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൊച്ചിൻ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ മെട്രോ സ്‌റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈല്‍ സ്ഥാപിക്കുന്നതോടെ നിർമാണത്തിന് തുടക്കമിടും.

ആദ്യ വർക്കിങ് പൈല്‍ നിർമാണ പ്രവർത്തനത്തിന്‍റെ സ്വിച്ച്-ഓൺ ചടങ്ങ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പിങ്ക് ലൈൻ എന്ന പേരിൽ അറിയപ്പെടുന്ന രണ്ടാംഘട്ട പദ്ധതിയുടെ നിർമാണം 1141 കോടി രൂപക്ക് അഫ്കോൺസ് ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡിന് കരാർ നൽകപ്പെട്ടിരിക്കുന്നു.

കൊച്ചി മെട്രോ റെയിലിന്‍റെ ആകെ അംഗീകരിച്ച പദ്ധതിയുടെ നിർമാണ ചെലവ് 1957 കോടിയെന്നാണ്. നിർമാണം പൂർത്തിയാക്കി രണ്ടുവർഷത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്ന് നൽകാമെന്ന് കെ.എം.ആർ.എൽ. അധികൃതർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *