മണിപ്പൂരില്‍ വീണ്ടും അക്രമം; വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം സാരമായതോടെ ശനിയാഴ്ച ജിരിബാമില്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. ആദ്യ സംഭവം ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്ത്, വയോധികന്‍റെ വീട്ടില്‍ തീവ്രവാദികള്‍ അതിക്രമിച്ച്‌ കയറി വെടിവച്ചാണ് കുലേന്ദ്ര സിംഗ് കൊല്ലപ്പെട്ടത്.

അതേസമയം, ഈ സംഭവത്തിന് പിന്നാലെ കുക്കി, മെയ്തേയ് വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി, ഇതിൽ നാല് പേർ കൂടി കൊല്ലപ്പെട്ടു. പ്രദേശത്ത് തുടർച്ചയായി വെടിവയ്പ് നടന്നതായി റിപ്പോർട്ടുകൾ പറയുന്നു, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ച രാത്രി ഇംഫാല്‍ റൈഫിള്‍സ് ആസ്ഥാനത്ത് ജനക്കൂട്ടം ആക്രമണം നടത്തിയപ്പോള്‍ ആയുധങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമം പോലീസും സിആർപിഎഫും തടഞ്ഞു. പെല്ലറ്റ് തോക്കുകളും കണ്ണീര്‍ വാതകവും ഉപയോഗിച്ച്‌ സേന തിരിച്ചടിച്ചു. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് നിരന്തരമായ കലാപത്തെ തുടര്‍ന്ന് എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു. സർക്കാർ ക്രമസമാധാന പാളിച്ചയില്‍ പ്രതിഷേധിച്ച്‌ മണിപ്പൂർ ഇൻ്റഗ്രിറ്റി കമ്മിറ്റി (COCOMI) പൊതുപരിപാടികളിലും കർഫ്യൂവിലും ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *