നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ വൈ37 പ്രോ മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗണ്‍ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി പുറത്തിറങ്ങി. ചൈനീസ് വിപണിയിലേയ്ക്കാണ് ഈ ഫോണിന്റെ അവതരണം, 50 മെഗാപിക്സല്‍ ഡ്യുവല്‍ റിയർ കാമറ സിസ്റ്റവും ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കർ യൂണിറ്റും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

വിവോ വൈ37 പ്രൊ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്, ചൈനയിലെ വില 1,799 യുവാന്‍ (ഏകദേശം 21,300 രൂപ). ആപ്രികോട്ട് സീ, കാസ്റ്റില്‍ ഡാർക്ക് നൈറ്റ് എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണിത്.

ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.68 ഇഞ്ച് എച്ച്‌ഡി+ എൽസിഡി സ്ക്രീനുണ്ട്. 4 എൻഎം ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റാണ് ഇതിനു കരുത്ത് പകരുന്നത്, കൂടാതെ ആൻഡ്രോയ്ഡ് 14-ൽ അടിസ്ഥാനമാക്കിയ ഒഎസ് 4 ആണിത് ഉപയോഗിക്കുന്നത്. ക്യാമറ സവിശേഷതകൾക്കായി 50 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറയുണ്ട്. 5 എംപി ഫ്രണ്ട് ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഒരുക്കിയിട്ടുണ്ട്.

6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്, 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്‌ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *