തൃശ്ശൂർ: കെഎസ്‌ആർടിസി ബസ് ജൂൺ 9-ന് ഇടിച്ചു തകർത്ത ശക്തൻ തമ്ബുരാന്റെ പ്രതിമ പുനർനിർമാണം വൈകുന്നതിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ രണ്ടുമാസത്തിനകം പ്രതിമ പുനർനിർമാണം നടത്തുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കെഎസ്‌ആർടിസി പ്രതിമ പുനഃസ്ഥാപിക്കുന്നതിന് വേണ്ട എല്ലാ ചെലവും ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, 14 ദിവസത്തിനുള്ളിൽ പ്രതിമ പുനഃസ്ഥാപിക്കപ്പെടാത്ത പക്ഷം, താൻ തന്നെ ശക്തന്റെ വെങ്കല പ്രതിമ പണിതു നൽകുമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.
