നിവിന്‍ പോളിക്ക് എതിരായ പരാതി; യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

നടൻ നിവിൻ പോളിക്കെതിരെ പീഡനപരാതി നൽകിയ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം യുവതിയോട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ദുബായിൽ നടന്നത് എന്ന് പറഞ്ഞ പീഡനദിവസങ്ങളിൽ കേരളത്തിൽ തന്നെ ആയിരുന്നുവെന്ന് നിവിൻ പോളി വാദിക്കുന്നു. മാധ്യമങ്ങളിലൂടെ പറഞ്ഞ തീയതി ഉറക്കപ്പിച്ചിലാണെന്നും, യഥാർഥ തീയതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി നൽകിയതാണെന്നും യുവതി പറഞ്ഞു.

അറോപണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും, ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ചാനലിൽ പറഞ്ഞ ഒരു തെറ്റായ തീയതി മുന്നിൽ നിർത്തിയാണ് തന്റെ ആക്ഷേപമെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും യുവതി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *