അര്‍ജുനായുള്ള തിരച്ചിലിന് ഡ്രഡ്ജര്‍ എത്താന്‍ വൈകിയേക്കും

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ, ഡ്രഡ്ജര്‍ എത്തുന്നത് വൈകാനിടയുണ്ട്. കടുത്ത കാറ്റും മഴയും തുടരുന്നതിനാല്‍ ഡ്രഡ്ജര്‍ വെസലിന് പുറപ്പെടാനുള്ള അന്തിമ തീരുമാനമെടുക്കാന്‍ കഴിയാത്തതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു.

ഗോവയിലും കാർവാർ ഉൾപ്പെടെ കർണാടക തീരദേശ പ്രദേശങ്ങളിലും സെപ്റ്റംബർ 11 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ യാത്ര തുടരാനോ വേണ്ട നടപടികൾ എടുക്കാനോ കാറ്റിന്റെ ശക്തി കണക്കിലെടുത്ത് ബുധനാഴ്ച വരെ തീരുമാനമെടുക്കുമെന്നും, ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടേണ്ട കാര്യം ഉടൻ തീരുമാനിക്കുമെന്നും അഭിഷേനിയ ഓഷ്യൻ സർവീസസ് അറിയിച്ചു.

ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ച ഷിപ്പിംഗ് കമ്പനിയെ ഷിരൂരിലേക്ക് ഡ്രഡ്ജര്‍ അയയ്ക്കാൻ നിർദ്ദേശിച്ചിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *