പ്രതിപക്ഷ നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. സോലാപൂർ എംപിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകളായ പ്രണിതി ഷിൻഡെയുമായിട്ടാണ് രാഹുല്‍ വിവാഹിതനാകാൻ പോകുന്നതെന്നതാണ് ഈ അഭ്യൂഹങ്ങളുടെ ഉള്ളടക്കം.
മഹാരാഷ്ട്രയിലെ ഉയരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ പ്രണിതി, ലോക്‌സഭയില്‍ സോലാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. നേരത്തെയും ഇത്തരത്തില്‍ രാഹുലിന്റെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഇരുവരുടെയും പഴയ ചിത്രങ്ങള്‍ പ്രചരിക്കുന്നതോടെയാണ് വാർത്തകള്‍ക്ക് ശക്തി കിട്ടിയത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ വച്ചാണ് ഇരുവരെയും ഒരുമിച്ച് പൊതുവേദിയില്‍ കണ്ടത്. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയിൽ ഇരുവരും കൈപിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഈ അഭ്യൂഹങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിയും പ്രണിതിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
