വിറകുപുരയില്‍ നിന്ന് വെടിമരുന്നിന് പൊട്ടിത്തെറിച്ച സംഭവം:ഫോറന്‍സിക് പരിശോധന നടത്തി

പാലക്കാട്: ആലത്തൂര്‍ കാവശ്ശേരി പത്തനാപുരം ആറാപ്പുഴയില്‍ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു സംഭവം. ആറാപ്പുഴ രതീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

വീടിന്റെ ജനല്‍ചില്ലുകളും സമീപത്തെ നിരവധി ജനല്‍ ചില്ലുകള്‍ക്കും ടൈലുകള്‍ക്കും കേടുപാട് പറ്റി.
വെടിമരുന്ന് കത്തിയപ്പോള്‍ വന്‍ സ്‌ഫോടന ശബ്ദമുണ്ടായെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഓലപ്പടക്കം നിര്‍മിക്കാനുപയോഗിക്കുന്ന അലുമിനിയം പൗഡറാകാം ഇതെന്ന് ആലത്തൂര്‍ പോലീസ് പറഞ്ഞു. മഴയില്‍ നനഞ്ഞ ശേഷം വെയിലില്‍ ചൂടായതാകാം പൊട്ടിത്തെറിക്കാന്‍ കാരണം. വിഷുക്കാലത്ത് പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവരാണിവര്‍.

വിഷുവിന് പടക്കം ഉണ്ടാക്കിയ ശേഷം ബാക്കിവന്നതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് ആലത്തൂര്‍ പോലീസ് ഇയാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ പരിശോധനകളുടെ ഭാഗമായാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *