ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു

കൊച്ചി എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24-കാരിയായ യുവതി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം അരങ്ങേറിയത്. ആര്‍എംവി റോഡിലെ ചിറക്കപ്പറമ്പിൽ ശാരദാ നിവാസിൽ താമസിക്കുന്ന വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമം നടത്തുമ്പോൾ അവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ മരണം സ്ഥിരീകരിച്ചു. വയനാട് സ്വദേശിനിയായ അരുന്ധതി എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത് കൊച്ചിയിലേക്ക് എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വയനാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *