ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്‌കിന്ധാ കാണ്ഡം’ തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം ഗുഡ് വിൽ എന്റർടെയ്ന്‍മെൻറ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചതാണ്. ബാഹുൽ രമേശ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവയുടെ ചുമതല വഹിച്ചിരിക്കുന്നു.
ട്രെയ്‌ലറിൽ നിന്നുതന്നെ സിനിമ വളരെ സങ്കീർണമായ കഥ പറയുന്നതായി കാണാനാവുന്നതാണ്. പതുക്കെ തുടങ്ങുന്ന കഥ ഒടുവിൽ ഉദ്വേഗജനകമായ ഒരു ത്രില്ലറായി മാറുന്നു. ഈ സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനമാണ്. അശോകൻ, ജഗദീഷ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേശ്, മേജർ രവി എന്നിവരും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് കൈകാര്യം ചെയ്യുന്നു.
കല്ലേപ്പത്തി എന്ന റിസർവ് ഫോറസ്റ്റിന് സമീപം നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. വാനരന്മാർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്നു. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ ഉടനെ തന്നെ പ്രേക്ഷക പ്രതികരണങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ‘കിഷ്‌കിന്ധാ കാണ്ഡം’ സിനിമയുടെ ആദ്യ പ്രതിക്കരണങ്ങൾ വെബ് ദുനിയ മലയാളത്തിലൂടെ അറിയാനാകും.
