കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ മമതാ ബാനര്‍ജി

കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടികള്‍ സ്വീകരിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും പദവിയില്‍ നിന്ന് നീക്കം ചെയ്ത മമത, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും ഉടന്‍ മാറ്റുമെന്ന് ഉറപ്പു നല്‍കി. ഇത്‌ ഡോക്ടര്‍മാരുടെ പ്രതിഷേധം ശമിപ്പിക്കാന്‍ ശ്രമമായിരുന്നു.

നാലുദിവസമായി തുടരുന്ന സമരവുമായി ബന്ധപ്പെട്ട്, യുവ ഡോക്ടറുടെ കുടുംബത്തിന് പണം നല്‍കാന്‍ ശ്രമിച്ചുവെന്നാരോപിതനായ കൊല്‍ക്കത്ത നോര്‍ത്ത് ഡിസിപിയെ മാറ്റുന്നതടക്കമുള്ള നടപടികള്‍ മമത പ്രഖ്യാപിച്ചു.

യുവ ഡോക്ടര്‍മാരുടെ സിബിഐ അന്വേഷണ ആവശ്യവും നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 38 ദിവസമായി നടക്കുന്ന സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും, ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *