ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള നറുക്കെടുപ്പ് നാളെ നടക്കും. 2024 ഒക്ടോബർ 1 മുതൽ വരുന്ന ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പാണ് നടത്തപ്പെടുന്നത്.

അഭിമുഖവും നറുക്കെടുപ്പും നാളെ നടക്കും. 56 അപേക്ഷകളിൽ 55 അപേക്ഷകർക്ക് യോഗ്യത ഉണ്ടെന്ന് കണ്ടെത്തി, കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.

ദേവസ്വം ഓഫീസിൽ രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച നടക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ, ദേവസ്വം ഭരണ സമിതിയുടെ മുമ്പാകെ അപേക്ഷകർ അഭിമുഖത്തിന് ഹാജരാവേണ്ടതാണ്. യോഗ്യരായ അപേക്ഷകരുടെ പേരുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയ്ക്കുശേഷം ഗുരുവായൂരപ്പ സന്നിധിയില്‍ വച്ച് നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *